25.5 C
Kottayam
Saturday, October 16, 2021
കാലിഫോര്‍ണിയ :അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ആശുപത്രിയില്‍. യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷനെ തുടര്‍ന്ന് കാലിഫോര്‍ണിയിലെ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്റനെ പ്രവേശിപ്പിച്ചത്.ഇന്‍ഫെക്ഷന്‍ രക്തത്തിലേക്കും കലര്‍ന്നതാണ് ആശുപത്രിയിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതായും, ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരായ അല്‍പേഷ് അമിന്‍, ലിസ ബര്‍ഡാക്ക് എന്നിവര്‍ അറിയിച്ചു. ക്ലിന്റന്‍ വീട്ടുകാരുമായി സംസാരിച്ചു. മരുന്നുകളോട് ശരീരം...
ഒട്ടാവ:താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി കാനഡ.40,000 അഭയാര്‍ത്ഥികളെയാണ് കാനഡ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്നത്. രാജ്യത്തെ പൗരന്മാര്‍ ഇവരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണം' കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു. ജി 20 ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ്...
ബെ​​​യ്ജിം​​​ഗ്:ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു​​​വി​​​ന്‍റെ അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് സ​​​ന്ദ​​​ര്‍​​​ശ​​​ന​​​ത്തി​​​ല്‍ ക​​​ടു​​​ത്ത എ​​​തി​​​ര്‍​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ചൈ​​​ന.ഇ​​​ന്ത്യ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന​​​ത്തെ ചൈ​​​ന അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് സാ​​വോ ലി​​​ജി​​​യ​​​ന്‍ വാ​​​ര്‍​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഈ ​​​മാ​​​സം ഒ​​​ന്പ​​​തി​​​നാ​​​ണു വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു അ​​​രു​​​ണാ​​​ച​​​ലി​​​ല്‍ സ​​​ന്ദ​​​ര്‍​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ദ്ദേ​​​ഹം അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. അരുണാചല്‍...
വാഷിങ്ടൺ :മുൻ അഫ്ഗാനിസ്ഥാൻ സർക്കാർ അമേരിക്കയിൽ നിക്ഷേപിച്ച സമ്പത്ത് വിട്ടുനൽകുന്നത് താലിബാന്റെ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കും എന്ന് അമേരിക്ക.ആസ്തി വിട്ടുനൽകണമെന്ന് കഴിഞ്ഞയാഴ്ച ദോഹയിൽ ബൈഡൻ സർക്കാരിന്റെ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ താലിബാൻ ആവശ്യപ്പെട്ടിരുന്നു. സംഘർഷങ്ങളിലൂടെ ഭരണം പിടിച്ചെടുത്ത താലിബാന് ഈ ഫണ്ട് വിട്ടുനൽകുന്നത് സംബന്ധിച്ച്‌ ഉടൻ തീരുമാനം ഉണ്ടാകില്ലെന്ന് യുഎസ് വിദേശവകുപ്പ് വക്താവ് നെഡ് പ്രൈസ്...
റിയാദ്:ഇന്ധന വില പുതുക്കി നിശ്ചയിച്ച്‌ സൗദി അറേബ്യ. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് പുതിയ വില പ്രഖ്യാപനം നടത്തിയത്. 91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് സൗദിയിലെ  പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ ലിറ്ററിന് 0.70 റിയാലും ദ്രവീകൃത...
കാബൂൾ :സ്ത്രീകളെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽനിന്ന് വിലക്കുന്ന താലിബാന്‍ സർക്കാരിന്റെ നയങ്ങളെ എതിര്‍ത്ത് അഫ്​ഗാനിസ്ഥാനില്‍ വീണ്ടും വനിതാ പ്രതിഷേധം. കാബൂളില്‍ പ്രതിഷേധത്തില്‍ നൂറുകണക്കിനു സ്ത്രീകൾ പങ്കെടുത്തു. സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കുംവരെ പ്രതിഷേധം തുടരുമെന്ന് പ്രകടനത്തിന്റെ ഭാ​ഗമായ വനിതാ അവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍ നയങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകളോടുള്‍പ്പെടെ കൂടുതല്‍ വിശാലമായ സമീപനമായിരിക്കും കൈക്കൊള്ളുക എന്ന...
വാഷിംഗ്ടണ്‍ :കൊറോണയുദ്ധത്തില്‍ മെര്‍ക്ക് ആന്‍ഡ് കോ ഇന്‍കോര്‍പ്പറേഷന്റെ മരുന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചു. കൊറോണ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ മെര്‍ക്കിന്റെ മരുന്നുകള്‍ വിജയകരമാണെന്ന് മുന്‍പ് പഠനങ്ങള്‍ വന്നിരുന്നു. മരുന്ന് കൊറോണ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുകയും മരണനിരക്ക് കുറച്ചുവെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. മരുന്ന് സ്വീകരിച്ച അമേരിക്കയിലെയും...
മസ്‌കറ്റ് :ഒമാനില്‍ ഷഹീല്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.ഇനിയും രണ്ടുപേരെകൂടി കണ്ടെത്താനുണ്ടെന്ന് റോയല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിലും കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഒഴുക്കിലുമായാണ് ആളുകളെ കാണാതായത്. അമീറാത്ത് വിലായത്തില്‍ ഒരു സ്വദേശിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളിലെ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍...
റിയാദ് :സൗദി അറേബ്യയില്‍ പുറത്തിറക്കങ്ങണമെങ്കില്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നു. സൗദി അംഗീകൃത വാക്സിനുകള്‍ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും അക്കാര്യം വ്യക്തിവിവര ആപ്പായ 'തവക്കല്‍നാ'യില്‍ സ്റ്റാറ്റസായി കാണിക്കുകയും വേണമെന്നാണ് നിബന്ധന. സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, സ്പോര്‍ട്സ്, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം...
പാരിസ്:ഇറാന്‍ മുന്‍ പ്രസിഡന്റ് അബുല്‍ഹസന്‍ ബനി സദര്‍(88) പാരിസില്‍വച്ച്‌ അന്തരിച്ചു.ഇറാനില്‍ 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ആദ്യ പ്രസിഡന്റായ വ്യക്തിയാണ്. 1980 ഫെബ്രുവരിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തീവ്രപക്ഷവുമായുള്ള അധികാരതര്‍ക്കത്തെത്തുടര്‍ന്ന് പിറ്റേവര്‍ഷം പാര്‍ലമെന്റ് കുറ്റവിചാരണ നടത്തി പുറത്താക്കിയതോടെ ഫ്രാന്‍സില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്നുള്ള ജീവിതം കുടുംബത്തോടൊപ്പം പാരിസിലായിരുന്നു. ഇസ്ലാമിക വിപ്ലവത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 75% വോട് നേടിയാണ്...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS