ക്യുൻ; ‘ഇവനായ ഇവളാണ്’ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ട്രാന്‍സ്ജെന്റർ

ടോക്യോ:

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ട്രാന്‍സ്ജെന്റർ എന്ന ബഹുമതി ഫുട്‌ബോള് താരം ക്യുനിന് സ്വന്തം. കനേഡിയന്‍ വനിത ഫുട്‌ബോൾ ടീമിനൊപ്പം നിന്നാണ് ക്യുന്‍ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

കാനഡയുടെ മധ്യനിര താരമാണ് ക്യുന്‍. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു എങ്കിലും അന്ന് ക്യുന്‍ തന്റെ ട്രാന്‍സ്‌ജെന്റര്‍ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല.

ദേശീയ ടീമിനായി 69 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വീഡനെ കീഴടക്കിയായിരുന്നു കാനഡയുടെ സ്വര്‍ണനേട്ടം. 2004 മുതലാണ് ഒളിമ്പിക്‌സില്‍ ട്രാന്‍സ്‌ജെന്റര്‍ അത്‌ലറ്റുകള്‍ക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ചത്.