വ​ർ​ക്ക​ല​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പു​രു​ഷ​ൻറെ മൃ​ത​ദേ​ഹം; ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം:
വ​ർ​ക്ക​ല​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പു​രു​ഷ​ൻറെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇന്ന് രാവിലെ വർക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോർട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ചവറുകൾക്ക് തീപിടിക്കുന്നത് കണ്ടു നാട്ടുകാർ തീ അണയ്ക്കാൻ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

മൃതദേഹം വർക്കല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. വ​ർ​ക്ക​ല പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ളെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി പോ​ലീ​സി​ൽ ല​ഭി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം അ​യാ​ളു​ടെ​താ​ണോ​യെ​ന്ന് സ്ഥി​രി​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.