ബംഗളൂരിൽ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു

ബം​ഗ​ളൂ​രു:
ബം​ഗ​ളൂ​രു​വി​ല്‍ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു. ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​ത്.

ഫ്ലാ​റ്റി​ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ചെ​റി​യ തോ​തി​ല്‍ വി​റ​യ​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഇ​വി​ടെ​യു​ള്ള​വ​ർ മാ​റി താ​മ​സി​ച്ചി​രു​ന്നു. അ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.