ലോകകപ്പ് യോഗ്യതാ മത്സരം ; അർജന്റീനയും ബ്രസീലും നേർക്കുനേർ ; ആവേശത്തിമിർപ്പിൽ ഫുട്‌ബോൾ ലോകം

സാവോപോളോ:
ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകരെ ആവേശത്തിലാക്കി പ്രിയടീമുകളായ അര്‍ജന്റീനയും ബ്രസീലും നേർക്കുനേർ എത്തുന്നു. കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഇരു ടീമുകളും നേര്‍ക്കു നേര്‍വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.രാത്രി 12.30 മുതല്‍ ബ്രസീലിലെ കൊരിന്ത്യന്‍സ് അരീനയിലാണ് മത്സരം. ലോകകപ്പ് പോയിന്റ് ടേബിളില്‍ ബ്രസീല്‍ ഒന്നാമതും അര്‍ജന്റീന രണ്ടാമതുമാണ്.