ബൂട്ലെഗ് തീയിൽ എരിഞ്ഞമർന്നത് മണിക്കൂറിൽ 1000 ഏക്കറോളം വനഭൂമി

യു എസ്:
ബൂട്ലെഗ് തീയിൽ കത്തി എരിഞ്ഞത് 240000 ഏക്കറോളം വനഭൂമി. തെക്കൻ ഒറിഗോൺ ഭാഗത്തായി പത്തു ദിവസത്തോളം നീണ്ടു നിന്ന ബൂട്ലെഗ് തീ യു എസിലെ ഏറ്റവും വലിയ കാട്ടുതീ ആണ്. പ്രതിദിനം 24000 ഏക്കറോളം വനം അഗ്നിക്ക് ഇരയായി. ജൂലൈ 6 ന് ഫ്രീമോണ്ട്-വിനെമ ദേശീയ വനത്തിലും ഒറിഗോണിലെ സ്പ്രാഗ് നദി ഭാഗത്തുമായി ആരംഭിച്ച ഈ തീപിടുത്തത്തിൽ ഏകദേശം 241,497 ഏക്കറോളം കത്തി നശിച്ചു.

സമ്മർ തടാകത്തിലെയും പെയ്‌സ്ലി നഗരത്തിലെയും സമീപവാസികളെ മാറ്റി പാർപ്പിച്ചതായി ബൂട്ലെഗ് ഫേസ്ബുക്ക് പേജ് റിപ്പോർട്ട് ചെയ്തിരുന്നു.

‘തീയുടെ ചുറ്റളവിനു 200 മൈലോളം ദൂരമുണ്ട്, ഇത് തീപിടുത്തത്തെ നിയന്ത്രണാതീതമാക്കുകയാണ്’ – റോബ് അല്ലൻ, പസഫിക് നോർത്ത് വെസ്റ്റ് ഏരിയ ഇൻസിഡന്റ് മാനേജ്‌മെന്റ് ടീം 2 ന്റെ കമാൻഡർ.

‘തീയുടെ വ്യാപനം കൂടുകയാണെന്നും കാലാവസ്ഥ അനുകൂലമല്ലെന്നും ജോയൽഹെസ്സൽ ( ഒറിഗൺ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രിയുടെ ഇൻസിഡന്റ് കമാൻഡർ) പറയുന്നു.

നിലവിൽ ഒറിഗോണിൽ വ്യാപിച്ചിരിക്കുന്ന 10 കാട്ടുതീകളിൽ ഒന്നാണ് ബൂട്ട്ലെഗ്. ഇതുമൂലം, 21 വീടുകൾ നശിക്കുകയും 2000 ഓളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തു. തീയുടെ കാഠിന്യം വർധിച്ചതോടെ കൂടുതൽ അഗ്നിശമന സ്രോതസ്സുകൾ സംസ്ഥാനത്തേക്ക് ഉദ്യോഗസ്ഥർ അയച്ചു.

ഒറിഗോൺ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് ജെറ്റുകളിലെ ഇന്ധന ക്ഷാമം. ഒറിഗോണിലെ ലേക് കൗണ്ടി വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച വരെ ജെറ്റ് എ യിൽ ഇന്ധന നിറക്കാൻ സാധിച്ചില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആറ് ദിവസം മുമ്പ് എയർപോർട്ട് മാനേജർ ഇന്ധനത്തിനായി ഓർഡർ നൽകിയിരുന്നുവെങ്കിലും ദേശീയ ക്ഷാമം കാരണം ഡെലിവറി വൈകിയതായി ഷെരീഫ് ഓഫീസ് അറിയിച്ചു.