ബംഗാളിൽ കൊവിഡ് വാക്‌സിനെത്തിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി

കൊൽക്കത്ത:
കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കും മുൻപ് ബംഗാളിൽ കൂടുതൽ വാക്‌സിൻ എത്തിക്കണമെന്നു മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിയ്ക്കു കത്തയച്ചു. ബംഗാളിൽ മൂന്നാം തരംഗം ഉണ്ടാകും മുൻപ് വാക്‌സിൻ വിതരണം ചെയ്തില്ലെങ്കിൽ സ്ഥിതി അതീവഗുരുതരമാകുമെന്നും അവർ പ്രധാനമന്ത്രിയ്ക്കയച്ച കത്തിൽ. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവിലുള്ള വാക്‌സിനാണ് വിതരണം ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് 14 കോടി വാക്‌സിൻ ആവശ്യമുണ്ട്. ഈ വാക്‌സിൻ എത്തിച്ചെങ്കിൽ മാത്രമേ പ്രതിസന്ധിപരിഹരിക്കാൻ സാധിക്കൂ.