ബിബിസി അവതാരികയെ ഫോണിൽ വിളിച്ച് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ

ന്യൂഡൽഹി:
ബിബിസി അവതാരികയ്ക്ക് താലിബാന്റെ ഫോൺ സന്ദേശം വാർത്ത വായിക്കുന്നതിനിടെയാണ് ഫോൺ സന്ദേശം വന്നത്. ബി ബി സി അവതാരിക യൽദ ഹക്കിമിനെയാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വിളിച്ചത്.കാബൂളിലേക്ക് എത്തിയ താലിബാൻ സേനയെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് കോൾ വന്നത്.
ഫോൺ എടുത്ത ശേഷം യൽദ ലൈവിലേക്ക് കോൾ സന്ദേശം കേൾപ്പിച്ചു.പേടിക്കാൻ ഒന്നുമില്ല ഞങ്ങൾ ജനങ്ങളുടെ സേവകരാണ് , ജനജീവിതം പഴയത് പോലെ മുൻപോട്ട് പോകുമെന്നും ഫോൺ സന്ദേശത്തിൽ ഷഹീൻ പറഞ്ഞു.
സർവ്വകലാശാലകളിലേക്ക് വന്ന പെൺകുട്ടികളെ താലിബാൻ സേന തിരികെ അയക്കുവാണല്ലോ എന്ന അവതാരികയുടെ ചോദ്യത്തിന്
സ്ത്രീകൾക്ക് പഠനവും ജോലിയും എന്നതാണ് ഞങ്ങളുടെ പോളിസി എന്ന മറുപടിയാണ് ലഭിച്ചത്.