അഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത്​ ച​ര​ക്കു ക​പ്പ​ലെ​ത്തി; ആറാമത് തവണയെത്തിയത് ബർമയിൽ നിന്നുള്ള കണ്ടയിനറുകളുമായി

ക​ണ്ണൂ​ര്‍:
അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത്​ ച​ര​ക്കു ക​പ്പ​ലെ​ത്തി.
ബ​ര്‍​മ​യി​ല്‍​നി​ന്നു​ള്ള ക​ണ്ടെയി​ന​റു​ക​ളു​മാ​യാണ് കപ്പലെത്തിയത്. എം.​വി. ഹോ​പ്​ സെ​വ​ന്‍ ച​ര​ക്കു​ക​പ്പ​ൽ എത്തുന്നത് ഇത് ആ​റാ​മത് തവണയാണ്‌.മലേ​ഷ്യ​യി​ല്‍​നി​ന്ന്​ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച 12 കണ്ടെയി​ന​റു​ക​ള്‍ ഉൾപ്പടെ 24 ക​ണ്ടെയി​ന​റു​ക​ളു​മാ​യാ​ണ് ഹോ​പ്പ് സെ​വ​ന്‍ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യ്ക്ക് 1.24നു​ ​തു​റ​മു​ഖ​ത്തെത്തി​യ​ത്. മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള 16 കണ്ടെയി​ന​റു​ക​ളു​മാ​യി ക​പ്പ​ല്‍ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് കൊ​ച്ചി​യി​ലേ​ക്കു തി​രി​ക്കു​മെ​ന്ന്​ പോ​ര്‍​ട്ട് ഓ​ഫി​സ​ര്‍ ക്യാ​പ്റ്റ​ന്‍ പ്ര​തീ​ഷ് നാ​യ​ര്‍ പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്ന്​ സ്​​റ്റീ​ലു​മാ​യി അ​ടു​ത്ത ദി​വ​സം ഒ​രു ച​ര​ക്കു ക​പ്പ​ല്‍ അ​ഴീ​ക്ക​ലി​ല്‍ എ​ത്തു​ന്നു​ണ്ട്.