കോവിഡ്‌ നിയണന്ത്രങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; നിയന്ത്രണങ്ങളുടെ ഭാഗമായി സിഡ്‌നിയിൽ വിന്യസിച്ചത് 20,000 പൊലീസ്‌ ഉദ്യോഗസ്ഥരെ

സിഡ്‌നി :
കോവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി  ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.നിയന്ത്രണങ്ങളുടെ ഭാഗമായി സിഡ്‌നി നഗരത്തില്‍ 20, 000 പോലീസുകാരെ വിന്യസിച്ചു. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ നടപ്പിലാക്കുന്ന ‘ ഓപ്പറേഷന്‍ സ്റ്റേ അറ്റ് ഹോം ‘ പദ്ധതി നാളെ മുതല്‍ സിഡ്‌നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സ് (എന്‍. എസ്. ഡബ്ലിയു) സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കനത്ത പിഴ ചുമത്തും. പോലീസിന്റെ എല്ലാ വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമായി രംഗത്തിറങ്ങും. ഡോഗ് – ബോംബ് സ്‌ക്വാഡുകളുടെ സേവനവും  ഉപയോഗപ്പെടുത്തിയാകും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ 5,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2.75 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയൊടുക്കണം. എന്‍.എസ്. ഡബ്ലിയുവില്‍ ശനിയാഴ്ച 500 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 4 മരണങ്ങളും സ്ഥിരീകരിച്ചു.സിഡ്‌നിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ ഗ്ലാഡിസ് ബെരെജിക്ലിയന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.പരമാവധി ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതിന് ശേഷം മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കൂ.