തൊണ്ണൂറ് ശതമാനം ജനങ്ങളും വാക്‌സിനെടുക്കാതെ അതിർത്തി തുറക്കില്ല: നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയ

കാൻബറ:
രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അതിർത്തികൾ അടയ്ക്കാൻ നിർദേശം നൽകി ഓസ്‌ട്രേലിയ. രാജ്യത്ത് 90 ശതമാനം ജനങ്ങളും കൊവിഡ് വാക്‌സിനെടുത്ത ശേഷം മാത്രം അതിർത്തികൾ തുറന്നു നൽകിയാൽ മതിയെന്ന നിർദേശമാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് മുതലാണ് ഓസ്‌ട്രേലിയൻ സ്വദേശികൾ രാജ്യത്തിനു പുറത്തു പോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. നിലവിൽ രാജ്യത്തെ ജനസംഖ്യയിൽ 19 ശതമാനം മാത്രമാണ് ഇപ്പോഴും വാക്‌സിനെടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടക്കോടിയിലധികം വരുന്ന ജനസംഖ്യയിൽ പകുതിയിലധികം പേരെയും ലോക്ക് ഡൗൺ നേരിട്ട് ബാധിക്കുന്നുണ്ട്.