ജൂലൈ 24 ന് ഛിന്നഗ്രഹം ഭൂമിയിലേക്ക്; അപകടകാരി ആയിരിക്കില്ലെന്ന് നാസ

2008 GO20 എന്ന ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ജൂലൈ 24 ന് ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുമെന്നാണ് നാസയുടെ പ്രവചനം. ഒരു സ്റ്റേഡിയത്തോളം അല്ലെങ്കിൽ താജ് മഹലിന്റെ മൂന്നിരട്ടിയോളം വലുപ്പമുള്ള ഈ ചിന്നഗ്രഹം മണിക്കൂറിൽ 18,000 മൈൽ വേഗത്തിലാണ് സഞ്ചരിക്കുന്നത്.

നാസയുടെ കണക്കുകൾ പ്രകാരം, ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത എത്തുമെങ്കിലും ഏകദേശം 0.04 എ യു (അസ്ട്രോണമിക്കൽ യൂണിറ്റ്) അകലെ ആയിരിക്കും എത്തുക. അതായത്, 3,718,232 മൈൽ അകലെ. ഭൂമിയിൽ നിന്ന് 238,606 മൈൽ അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയുന്നത്.

അപ്പോളോ ക്ലാസ് ഛിന്നഗ്രഹം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണി ആകില്ലെന്ന് നാസ പറഞ്ഞു.

ഭൂമിക്ക് അപകടകാരികൾ ആയേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റി വിടാൻ റോക്കറ്റുകളെ വിക്ഷേപിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ മുൻപ് തീരുമാനിച്ചിരുന്നു.