ആർട്ടിക്കിൾ 370: കാശ്മീരിൽ പ്രാദേശിക തീവ്രവാദികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്

ശ്രീനഗർ:
രാജ്യത്ത് ആർട്ടിക്കിൾ 370 വഴി നിലവിലുണ്ടായിരുന്ന കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിലൂടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കു പിന്നാലെ പ്രാദേശിക തീവ്രവാദികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. നിലവിൽ കാശ്മീരിൽ സജീവമായ 200 തീവ്രവാദികളിൽ 80 പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നും, ബാക്കിയുള്ള 120 പേരും പ്രാദേശികമായി പ്രവർത്തിക്കുന്നവരാണെന്നും ബിബിസിയാണ് ഔദ്യോഗിക രേഖകൾ ഉദ്ധരിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 76 കാശ്മീരികളാണ് ആയുധവുമായി രാജ്യത്തിന് എതിരെ യുദ്ധത്തിന് ഇറങ്ങിയതെന്നും റിപ്പോർട്ടുകളിലുണ്ട്.