പഞ്ച്ശീറില്‍ 600ലധികം താലിബാന്‍ തീവ്രവാദികളെ വധിച്ചതായി പ്രതിരോധ സേന

പഞ്ച്ശീര്‍:
പഞ്ച്ശീറില്‍ 600ലധികം താലിബാന്‍ തീവ്രവാദികളെ വധിച്ചതായി പ്രതിരോധ സേന. റഷ്യയുടെ സ്പുട്നിക് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

1000ത്തിലധികം താലിബാന്‍ തീവ്രവാദികള്‍ പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്തതായും പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ട്വീറ്റ് ചെയ്തു. അതിനിടെ, പ്രദേശത്ത് കുഴിബോംബുകള്‍ ഉള്ളതിനാല്‍ പാഞ്ച്ശിര്‍ പ്രതിരോധ സേനയ്‌ക്കെതിരായ താലിബാന്‍ ആക്രമണത്തിന്റെ വേഗത കുറഞ്ഞിരിക്കുകയാണ്.

പഞ്ച്ശീറില്‍ യുദ്ധം തുടരുകയാണെന്നും എന്നാല്‍ തലസ്ഥാനമായ ബസാറാക്കിലേക്കും പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ടിലേക്കുമുള്ള റോഡുകളില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ മുന്നേറ്റം മന്ദഗതിയിലായെന്നും താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു.