മയക്കുമരുന്ന് കേസ് ; ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി അറസ്റ്റിൽ

മുംബൈ:
മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി അറസ്റ്റില്‍.നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് നടനെ അറസ്റ്റ് ചെയ്തത്.മയക്കുമരുന്ന് കച്ചവടക്കാരനായ അജയ് രാജു സിംഗിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.നിരോധിത ലഹരിമരുന്നുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അജയ് രാജു സിംഗിനെ ചോദ്യംചെയ്തതിന് പിന്നാലെയാണ് അര്‍മാന്‍ കോലിയുടെ വീട്ടില്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ചെറിയ അളവില്‍ കൊക്കെയ്ന്‍ പിടികൂടി.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.

സംവിധായകന്‍ രാജ്കുമാര്‍ കോലിയുടെ മകനാണ് അര്‍മാന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അര്‍മാന്‍, ഹിന്ദി ബിഗ് ബോസ് സീസണ്‍ 7ല്‍ മത്സരാര്‍ഥിയായിരുന്നു.