മെസിയുടെ ബൂട്ടിൽ അർജന്റീന ; ബൊളീവിയക്കെതിരെ മൂന്ന് ഗോളുകളുടെ വിജയം

ബ്രസീൽ :
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്‍റീന. നായകന്‍ ലയണല്‍ മെസിയുടെ ഹാട്രിക്കിന്‍റെ കരുത്തിലാണ് മത്സരത്തില്‍ മികച്ച വിജയം നേടാന്‍ അര്‍ജന്‍റീനക്കായത്.പതിനാലാം മിനുറ്റിലും അറുപത്തിനാലാം മിനുറ്റിലും എണ്‍പത്തിയെട്ടാം മിനിറ്റിലുമാണ് മെസിയുടെ ബൂട്ടുകളില്‍ നിന്ന് അര്‍ജന്‍റീനക്കായുള്ള വിജയഗോളുകള്‍ പിറന്നത്. അര്‍ജന്‍റീന തികഞ്ഞ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മെസി തകര്‍ത്താടിയപ്പോള്‍ ബൊളീവിയക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

അര്‍ജന്‍റീന ജഴ്സിയില്‍ ഇത് ഏഴാം തവണയാണ് മെസി ഹാട്രിക് സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന സൌത്ത് അമേരിക്കന്‍ ഫുട്ബോളര്‍ എന്ന റെക്കോര്‍ഡും മെസി നേടി.