ജ​മ്മു കാശ്മീ​രിൽ അ​പ്നി പാ​ർ​ട്ടി നേ​താവിനെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വ​ച്ചു​കൊ​ന്നു

ശ്രീ​ന​ഗ​ർ:
ജ​മ്മു കാശ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ രാ​ഷ്ട്രീ​യ നേ​താ​വി​നെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വ​ച്ചു​കൊ​ന്നു. അ​പ്നി പാ​ർ​ട്ടി നേ​താ​വ് ഗു​ലാം ഹ​സ​ൻ ലോ​ൺ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ ദേ​വ്സ​റിൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രമായി​രു​ന്നു സം​ഭ​വം. ജ​മ്മു​കാ​ഷ്മീ​രി​ൻറെ പ്ര​ത്യേ​ക പ​ദ​വി കേ​ന്ദ്രം റ​ദ്ദാ​ക്കി ഏ​ഴ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം 2020 മാ​ർ​ച്ചി​ലാ​ണ് അ​പ്നി പാ​ർ​ട്ടി രൂ​പം​കൊ​ണ്ട​ത്.

മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ പാ​ർ​ട്ടി​യാ​യ പി​ഡി​പി​യു​ടെ മു​ൻ നേ​താ​വ് അ​ൽ​താ​ഫ് ബു​ക്കാ​രി​യാ​ണ് അ​പ്നി പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ നാ​ല് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​ണ് തീ​വ്ര​വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാ​യ​ത്.