അ​തി​ർ​ത്തി​ലം​ഘ​നം; ‘ഇ​നി​യു​മൊ​രു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ന​ട​ത്താ​ൻ മ​ടി​ക്കി​ല്ല’; പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പു​മാ​യി അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി:
അ​തി​ർ​ത്തി​ലം​ഘ​നം തു​ട​ർ​ന്നാ​ൽ ഇ​നി​യു​മൊ​രു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ന​ട​ത്താ​ൻ മ​ടി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ഗോ​വ ദ​ർ​ബ​ന്തോ​റ​യി​ലെ നാ​ഷ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ശേ​ഷ​മു​ള്ള പ്ര​സം​ഗ​ത്തി​ലാണ് പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പു​മാ​യി അ​മി​ത് ഷാ എത്തിയത്.

പൂ​ഞ്ച് ഏ​റ്റു​മു​ട്ട​ലി​നെ കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ക​വെയായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സു​പ്ര​ധാ​ന ന​ട​പ​ടി​യാ​യി​രു​ന്നു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി​ക​ൾ ത​ക​ർ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.