‘ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ ഉപജീവനം കഷ്ടത്തിലാകുന്നു’; ക്ലൗഡ് ടെയിലുള്ള ആമസോൺ പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ഐ‌എസ്‌സി

ക്ലൗഡ് ടെയിലുള്ള ആമസോൺ പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയോട് മൈക്രോ, സ്മോൾ ഇ-കൊമേഴ്‌സ് വിൽപ്പനക്കാരുടെ അഭിഭാഷക ഗ്രൂപ്പായ ഇന്ത്യൻ സെല്ലേഴ്‌സ് കളക്ടീവ് (ഐ‌എസ്‌സി) ആവശ്യപ്പെട്ടു.

നാരായണ മൂർത്തിയുടെ കാറ്റമരൻ വെൻ‌ചേഴ്സിന്റെയും ആമസോൺ ഇന്ത്യയുടെയും സംയുക്ത സംരംഭമാണ് ക്‌ളൗഡ്‌ടെയിൽ.
“ഇന്ത്യാ ഗവൺമെന്റിന്റെ നയങ്ങളെ ധിക്കരിച്ചുകൊണ്ട് ക്ലൗഡ് ടെയിലിനെ മുൻ നിർത്തി ആമസോൺ ചില്ലറ വ്യാപാരങ്ങൾ നടത്തുകയാണ്. ഇതിലൂടെ, ഒരു നിശ്ചിത വരുമാനത്തിനുവേണ്ടി, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ താൽപ്പര്യങ്ങളെയും ഉപജീവനവത്തെയും ഇല്ലാതാക്കുകയാണ്” – ഐ എസ് സി

“പുതിയ ഇ-കൊമേഴ്‌സ് നിയമങ്ങൾ പ്രകാരം, ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയില്ല. ഇന്ത്യൻ റീട്ടെയിൽ വിപണിയെ പിടിച്ചെടുക്കത്തക്ക കിഴിവുകളും ആകർഷകരമായ വിലയും, 24 ശതമാനം ഓഹരിയും കൈവശമുള്ള ക്ലൗഡ് ടെയിലിനെ കൈവശം വെച്ചുകൊണ്ട് ആമസോൺ ഈ നിയമം ലംഘിക്കുകയാണ്. ഇതുമൂലം രാജ്യത്തെ ദശലക്ഷക്കണക്കിന് ചില്ലറ വ്യാപാരികളുടെ ജീവിതവും ഉപജീവനവും കഷ്ടത്തിലാവുകയാണ്” – അഭയ് രാജ് മിശ്ര (പബ്ലിക് റെസ്പോൺസ് എഗൈൻസ്റ് ഹെൽപ്‌ലെസ്സ്നെസ്സ് ആൻഡ് ആക്ഷൻ ഫോർ റീഡറെസ്സൽ)