ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു; ആമസോണിന് 886.6 മില്യൺ ഡോളർ പിഴ

യു എസ്:

ജിഡിപിആർ നിയമങ്ങൾ ലംഘിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചതിന് ആമസോണിന് 886.6 മില്യൺ ഡോളർ (746 മില്യൺ യൂറോ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. ജൂലൈ 16 നാണ് ലക്സംബർഗ് നാഷണൽ കമ്മീഷൻ ഫോർ ഡാറ്റ പ്രൊട്ടക്ഷൻ (സിഎൻപിഡി) പിഴ ചുമത്തിയത്.

അതേസമയം, സി‌എൻ‌പി‌ഡിയുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിരോധിക്കാൻ തീരുമാനിച്ചതായി ആമസോൺ പ്രതികരിച്ചു.