അമർജീത് സിൻഹ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു; കാലാവധി ഔദ്യോഗികമായി അവസാനിക്കാൻ ഏഴ് മാസം ബാക്കി നിൽക്കെയാണ് രാജി

ന്യൂ ഡൽഹി:
വിരമിച്ച ഐഎഎസ് ഓഫീസർ അമർജീത് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ രണ്ട് വർഷത്തെ കാലാവധി ഔദ്യോഗികമായി അവസാനിക്കാൻ ഏഴ് മാസം ബാക്കി നിൽക്കെയാണ് രാജി.

സിൻഹയുടെ തീരുമാനത്തിന്റെ കാരണത്തെക്കുറിച്ച് പിഎംഒയിൽ നിന്ന് ഔദ്യോഗിക പ്രസ്താവന ഒന്നും തന്നെ ഉണ്ടായിട്ടില്ല. മുൻ കാബിനറ്റ് സെക്രട്ടറി പി കെ സിൻഹയുടെ രാജിയെ തുടർന്ന് ഈ വർഷം രാജിവെക്കുന്ന രണ്ടാമത്തെ പ്രധാന പിഎംഒ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പികെ സിൻഹ ഈ വർഷം ആദ്യം മോദിയുടെ പ്രധാന ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു.