അന്ന് തലയറുത്ത് കൊന്ന നേതാവിൻ്റെ പ്രതിമ ഇന്ന് തകർത്ത് താലിബാൻ: താലിബാൻ ഭയക്കുന്ന നേതാവ് അബ്ദുള്‍ അലി മസരിയുടെ പ്രതിമ തകർത്തു

കാബൂൾ :
അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടുക്കിയ താലിബാന്‍ ഷിറ്റേ മിലിറ്റിയ നേതാവ് അബ്ദുള്‍ അലി മസരിയുടെ സ്മാരകവം തകര്‍ത്തു.ബുധനാഴ്ചയാണ് അലി മസാരിയയുടെ സ്മാരകം താലിബാന്‍ ചിതറിച്ചത്.
1990 കളില്‍ നടന്ന അഫ്ഗാനിലെ ആഭ്യന്തര യുദ്ധത്തില്‍ താലിബാനെതിരെ പോരാടിയ നേതാവായിരുന്നു അബ്ദുള്‍ അലി മസാരിയ. ഹസാരെ നേതാവിൻ്റെ ബനിയാമിലുള്ള പ്രതിമയാണ് താലിബാന്‍ തകര്‍ത്തത്. 1995 ല്‍ താലിബാന്‍ പരസ്യമായി തലയറുത്താണ് അബ്ദുള്‍ അലിയെ വധിച്ചത്.
അഫ്ഗാനിലെ വംശീയ ന്യൂനപക്ഷ വിഭാഗമാണ് ഹസാരെ. ഹസാരെകളുശട നേതാവായിരുന്നു അദേഹം. ആദ്യ തവണ താലിബാന്‍ അധികാരം പിടിച്ചെടുത്ത സമയത്താണ് ഹസാരെ നേതാവിനെ പരസ്യമായി വധിച്ചത്. അന്ന് ഈ പ്രദേശത്തുണ്ടായിരുന്ന കൂറ്റന്‍ ബുദ്ധപ്രതിമകളും പുരാവസ്തുക്കളും താലിബാന്‍ നശിപ്പിച്ചിരുന്നു.
മധ്യ അഫ്ഗാനിസ്ഥാനിലെ ഹസാരജാട്ട് പ്രദേശത്തെ മലനിരകളില്‍ അധിവസിക്കുന്ന വംശീയ ന്യൂനപക്ഷ വിഭാഗമാണ് ഹസാരെകള്‍. 13-ാം നൂറ്റാണ്ടില്‍ മംഗാള്‍ ചക്രവര്‍ത്തിയായിരുന്ന ജെന്‍ഖിസ് ഖാൻ്റെയും പടയാളികളുടെയും പിന്മുറക്കാരാണിവര്‍. രാജ്യത്തെ ചുരുക്കം വനിതാ ഗവര്‍ണര്‍മാരിലൊരാളായ സലീമ മഷരി ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഇവര്‍ ഇപ്പോള്‍ താലിബാന്‍ തടങ്കലിലാണ്.