‘എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​യുന്നു, ഇനി പ​ക്ഷ​ങ്ങ​ളി​ല്ലാ​തെ മു​ൻ​പോ​ട്ടു പോ​കും’; ബി​ജെ​പിയിലെ സ്ഥാനം ഒഴിഞ്ഞ് അ​ലി അ​ക്ബ​ർ

കോ​ഴി​ക്കോ​ട്:
സി​നി​മ സം​വി​ധാ​യ​ക​ൻ അ​ലി അ​ക്ബ​ർ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗ​ത്വം രാ​ജി​വ​ച്ചു. ബിജെപി പുനസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ഒഴിയുകയാണെന്ന് അലി അക്ബർ വ്യക്തമാക്കിയത്. സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ആ​ഭ്യ​ന്ത​ര​പ്ര​ശ്നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി.

ഒ​രു മു​സ​ൽ​മാ​ൻ ബി​ജെ​പി​യി​ൽ നി​ല​കൊ​ള്ളു​മ്പോ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന തെ​റി​വി​ളി​ക​ൾ, സ്വ​കു​ടും​ബ​ത്തി​ൽ നി​ന്നും സ​മു​ദാ​യ​ത്തി​ൽ നി​ന്നും നേ​രി​ടേ​ണ്ടി വ​രു​ന്ന അ​വ​ഹേ​ള​നം ഇ​തൊ​ക്കെ സ​മാ​ന്യ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും രാ​ഷ്ട്രീ​യ നേ​തൃ​ത്വം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ലി അ​ക്ബ​ർ പ​റ​ഞ്ഞു. എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞ​താ​യി അ​ലി അ​ക്ബ​ർ ത​ൻറെ ഫേ​സ്‌​ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു. രാ​ജി വ്യ​ക്തി​പ​ര​മാ​ണെ​ന്നും പ​ക്ഷ​ങ്ങ​ളി​ല്ലാ​തെ ഇ​നി മു​ൻ​പോ​ട്ടു പോ​വാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.