അക്ഷയ് കുമാറിന്റെ അത്യുഗ്രൻ സംഘട്ടനാ രംഗങ്ങളും ആയി ബെൽബോട്ടം ഓഗസ്റ്റ് 19ന് റിലീസിന് എത്തുന്നു

മുംബൈ:
അക്ഷയ് കുമാറിന്റെ ആക്ഷൻ സിനിമ ആയ ബെൽബോട്ടം 3ഡി രൂപത്തിൽ തീയേറ്ററുകളിൽ ഓഗസ്റ്റ് 19ന് എത്തുന്നു. ഈ അടുത്ത് സിനിമയിലെ സംഘട്ടന ചിത്രീകരണ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ആ വീഡിയോ പ്രകാരം അക്ഷയ് സംഘട്ടന രംഗങ്ങൾക്കു വേണ്ടി കഠിനമായി പ്രയത്‌നിക്കുന്നതും സെറ്റിലുള്ള മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതും കാണാം. ഡ്യൂപ്പില്ലാതെ ഇദ്ദേഹം സംഘടന രംഗങ്ങൾ ചെയ്യുന്നതും വീഡിയോയിൽ കാണാം.
1980ൽ ഇന്ത്യയിൽ നടന്ന യഥാർത്ഥ ഹിജ്‌റക്കിങ് സംഭവകൾ ആദരമാക്കിയുള്ള ത്രില്ലർ സിനിമയാണ് ബെൽബോട്ടം. പൂജ ആൻഡ് എമ്മി എന്റർടൈൻമെന്റ്‌സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് തിവാരിയാണ്. വാണി കപൂർ, ഹ്യൂമ ഖുറേഷി, ലാറ ദത്ത, ടെൻസിൽ സ്മിത്ത്, ആദിൽ ഹുസൈൻ എന്നിവരാണ് മറ്റു താരങ്ങൾ.