കാബൂൾ വിമാനത്താവളത്തിന് സമീപം യു.എസ് വ്യോമാക്രമണം; 1 കുട്ടിയടക്കം 2 പേർ മരിച്ചു

കാബൂൾ:
കാബൂൾ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിൽ യു.എസ് വ്യോമാക്രമണം. ആക്രമണത്തിൽ ഒരു കുട്ടിയടക്കം രണ്ടു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിമാനത്താവളത്തിൽ ഭീകരാക്രമണം നടത്താനൊരുങ്ങിയ ഒരു ഐഎസ്-കെ ചാവേറിനെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം.

ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.