കോവിഡിനും നിപയ്ക്കും ശേഷം കരിമ്പനിയും ; രോഗം പരത്തുന്നത് മണലീച്ചകള്‍

തൃശൂർ :
കോവിഡ് വ്യാപനത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാകാത്ത കേരളത്തില്‍ നിപ വൈറസിന്  കൂട്ടായി കരിമ്പനിയും സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിയായ ഒരു വയോധികനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരുവര്‍ഷത്തിന് മുൻപും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ എന്നറിയപ്പെടുന്ന പ്രാണികളാണ് രോഗം പരത്തുന്നത്. പൊടിമണ്ണിലാണ് മുട്ടയിട്ട് മണലീച്ചകള്‍ വിരിയുന്നത്.ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്ത് മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടും.

സംസ്ഥാനത്ത് മണലീച്ചകളുടെ സാന്നിദ്ധ്യം പലയിടങ്ങളിലും കാണുന്നുണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്.