അഫ്ഗാനിൽ യുദ്ധം രൂക്ഷം: ഇരുനൂറോളം താലിബാൻ ഭീകരരെ കൊലപ്പെടുത്തി വ്യോമസേന

കാബൂൾ:
അഫ്ഗാനിൽ അമേരിക്കൻ സഖ്യ സേന പിന്മാറിയതിനു പിന്നാലെ സൈന്യവുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. അഫ്ഗാനിൽ 200 ലധികം താലിബാൻ ഭീകരരെയാണ് സൈന്യം വധിച്ചത്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഷെബർഗാൻ നഗരത്തിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ആക്രമണങ്ങളെല്ലാം. ആക്രമണത്തിൽ ഇരുനൂറോളം ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.