അഫ്ഗാനിൽ പോരാട്ടം അതിരൂക്ഷം: കൈവിട്ട നാടിനെ തിരികെ പിടിക്കാൻ താലിബാൻ വിരുദ്ധ സേന

കാബൂൾ:
രക്തരൂക്ഷിതമായ പോരാട്ടം നടക്കുന്ന അഫ്ഗാനിസ്ഥാനിൽ താലിബാനെ ചെറുക്കുന്നതിന്റെ ഭാഗമായുള്ള പുതിയ വാർത്തകൾ പുറത്ത്. അഫ്ഗാനിസ്ഥാനിലെ രണ്ടു ജില്ലകളിൽ താലിബാനെ ചെറുത്ത്, അധികാരം താലിബാൻ വിരുദ്ധ സേന പിടിച്ചെടുത്തതായി റിപ്പോർട്ട്. ആദ്യം വടക്കൻ ബാഗ്ലാൻ പ്രവിശ്യയിലെ മൂന്നു ജില്ലകളിൽ നിന്ന് താലിബാൻ ഭീകരരെ, വിരുദ്ധ സേന പുറത്താക്കി ജില്ലകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ, അവയിൽ ഒന്ന് ഭീകരർ കഴിഞ്ഞ ദിവസം തിരികെ പിടിക്കുകയായിരുന്നു. അതോടെ താലിബാൻ വിരുദ്ധ സേന പിടിച്ചെടുത്തത് പുൽ ഇഹിസാർ, ദേസലാഹ് എന്നീ രണ്ടു ജില്ലകൾ ആണ്. ബാനു എന്ന ജില്ല താലിബാനിൽ നിന്നും ആദ്യം പിടിച്ചെടുത്തെങ്കിലും, വീണ്ടും താലിബാൻ ഭീകരർ തന്നെ ബാനു കൈക്കലാക്കി.
താലിബാൻ വിരുദ്ധ സേനയ്ക്കു നേതൃത്വം നൽകുന്നത് മുൻ താലിബാൻ വിരുദ്ധ സേനാ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദാറിന്റെ നേതൃത്വത്തിലുള്ള സംഘധമാണ് താലിബാൻ സേനയ്‌ക്കെതിരെ രാജ്യത്ത് പ്രതിരോധം തീർക്കുന്നത്.