അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിലേക്ക് നീങ്ങുന്നു

കാബൂൾ :
താലിബാന്‍ രാജ്യതലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചു. നഗരം താലിബാന്‍ വളഞ്ഞതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങള്‍ പ്രഖ്യാപിച്ചു. ഇടക്കാല സര്‍ക്കാറിന് അധികാരം കൈമാറാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയ അടിസ്ഥാനത്തിലാണ് അധികാര കൈമാറ്റത്തിന് വഴിയൊരുങ്ങുന്നത്. നിലവിലെ അഫ്ഗാന്‍ സര്‍ക്കാര്‍ രാജിവെക്കും.
അധികാരം ലഭിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ബലപ്രയോഗത്തിന് ഇല്ലെന്ന് താലിബാനും അറിയിച്ചു. നിലവില്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. താലിബാന്‍ ഉടന്‍തന്നെ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ആശങ്കയ്ക്കിടെ ഇവിടെനിന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്