അഫ്ഗാനില്‍ മാധ്യമങ്ങള്‍ക്കായി പുതിയ സമിതിക്ക് രൂപം നല്‍കി താലിബാന്‍

അഫ്ഗാനിസ്ഥാൻ :
അഫ്ഗാനില്‍ മാധ്യമങ്ങള്‍ക്കായി പുതിയ സമിതിക്ക് താലിബാന്‍ രൂപം നല്‍കി.കള്‍ച്ചറല്‍ കമീഷനില്‍ നിന്നുള്ള താലിബാന്‍ പ്രതിനിധി, മീഡിയ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍റെ ഉപ മേധാവി, കാബൂള്‍ പൊലീസിലെ ഉദ്യോഗസ്ഥന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതിന് ഒരു ഏകോപന സ്വഭാവം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് പ്രത്യേക സമിതി കൊണ്ട് താലിബാന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

താലിബാന്‍റെ വരവോടെ അഫ്ഗാനിലുള്ള മാധ്യമപ്രവര്‍ത്തകര്‍ വലിയ ഭീഷണി നേരിടുന്നുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.