അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ വാഗ്ദാനം ചെയ്ത് ഇന്ത്യ

ഡല്‍ഹി:

അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ വാഗ്ദാനം ചെയ്ത് ഇന്ത്യ.താലിബാന്‍ ഭീകരരുടെ അധിനിവേശം പൂര്‍ത്തിയായതോടെ ജനജീവിതം ദുസ്സഹമായ അഫ്‌ഗാനിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ അവസരോചിത ഇടപെടൽ.മതത്തിന്റെ പരിഗണനകളില്ലാതെ എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും ഓണ്‍ലൈനായി ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയിലായിരിക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിസ നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവലോകനം ചെയ്തു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയായാതിന് ശേഷമായിരിക്കും ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുകയെന്നും ആറുമാസത്തേക്കായിരിക്കും വിസാ കാലാവധിയെന്നും അധികൃതര്‍ അറിയിച്ചു.