താ​ലി​ബാ​ൻ ധാ​ര​ണ വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്നു; ഇ​ന്നും 20 ഇ​ന്ത്യ​ക്കാ​രെ തടഞ്ഞു വെച്ചതായി കേ​ന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി:
താ​ലി​ബാ​ൻ ധാ​ര​ണ വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും, പറഞ്ഞ വാക്ക് താലിബാൻ പാ​ലി​ച്ചി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സ​ർ​വ​ക​ക്ഷി യോ​ഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇ​ന്നും 20 ഇ​ന്ത്യ​ക്കാ​രെ താ​ലി​ബാ​ൻ ത​ട​ഞ്ഞു​വ​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ൻ ഇ​വ​രെ അ​നു​വ​ദി​ച്ചി​ല്ല. പ​ത്ത് കി​ലോ​മീ​റ്റ​റി​ന​ക​ത്ത് താ​ലി​ബാ​ന്റെ 15 ചെ​ക്ക്പോ​സ്റ്റു​ക​ളാ​ണ് ഉ​ള്ള​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ദോ​ഹ​യി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ്ക്കു അ​നു​സൃ​ത​മാ​യി ഒ​രു സ​ർ​ക്കാ​രാ​ണ് അ​ഫ്ഗാ​നി​ൽ വേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ അ​ഫ്ഗാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.