താലിബാനുമായി ചര്‍ച്ചകൾ തുടരണം ; അഫ്ഗാന്‍ ജനതയോട് ലോകം അനുകമ്പ കാട്ടണം ; യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ്

ദില്ലി:
താലിബാനുമായി ചര്‍ച്ച വേണമെന്ന് യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ്. അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചര്‍ച്ചകള്‍ ആരംഭിക്കണം.അഫ്ഗാന്‍ ജനതയോട് ലോകം അനുകമ്പ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ മനുഷ്യര്‍ വലിയ ദുരന്തത്തിന്റെ വക്കിലാണ്. വിശപ്പുകാരണം ആയിരങ്ങള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. താലിബാനുമായുള്ള ചര്‍ച്ചകളുടെ ഫലം അനുകൂലമാകുമെന്ന് ഒരു ഉറപ്പും ഇല്ല. എങ്കിലും ചര്‍ച്ചകള്‍ നടക്കണം. അഫ്ഗാനിസ്ഥാന്‍ ആഗോള ഭീകരതയുടെ താവളം ആയി മാറാതിരിക്കാനും ഇത് അത്യാവശ്യമാണെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.അതേസമയം, ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.