പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാമത്തെ വീട്,തങ്ങളുടെ മതം ഒന്ന് ; പാകിസ്ഥാനുമായുള്ള ബന്ധം വ്യക്തമാക്കി താലിബാൻ

കാബൂൾ :
പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാമത്തെ വീടാണെന്നും തങ്ങളുടെ മതം ഒന്നാണെന്നും താലിബാന്‍ പറഞ്ഞു.ഭാവിയില്‍ പാകിസ്ഥാനുമായി നല്ല ബന്ധത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദാണ് ഇക്കാര്യം അറിയിച്ചത്.’അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നു. മതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരമ്പരാഗതമായി അടുത്താണ്. രണ്ട് രാജ്യങ്ങളിലെയും ആളുകള്‍ പരസ്പരം കലര്‍ന്നിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ പാകിസ്ഥാനുമായി നല്ല ബന്ധം പ്രതീക്ഷിക്കുന്നു. സബീഹുല്ല മുജാഹിദ് പറഞ്ഞു,

ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് താലിബാന്‍ ആഗ്രഹിക്കുന്നതെന്ന് മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഒരിക്കലും ഇടപെട്ടിട്ടില്ല.അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഒരു ഭരണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് ഇസ്ലാമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എല്ലാ അഫ്ഗാനികളും അതിന്റെ ഭാഗമാകണമെന്നും താലിബാന്‍ പറഞ്ഞു.