അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കില്ല: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ

ദോഹ:

തോക്കിൻമുനയിലൂടെ അധികാരം പിടിച്ചെടുത്ത അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ. ദോഹയിൽ നടന്ന ഒരു പ്രാദേശിക സമ്മേളനത്തിൽ ഖത്തർ അടക്കമുള്ള രാജ്യങ്ങൾക്കൊപ്പം ചേർന്നാണ് ഇന്ത്യ ഈ പ്രസ്ഥാവന നടത്തിയത്. അഫ്ഗാനിൽ ഇപ്പോൾ നടക്കുന്ന നടപടികളെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചു. അഫ്ഗാനിലെ സൈനിക നടപടികൾ അവസാനിപ്പിച്ച് ഇരുവരും വെടിനിർത്തലിന് തയ്യാറാകണമെന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഹെറാത്ത് പ്രവിശ്യയിലെ ഇന്ത്യ – അഫ്ഗാനിസ്ഥാൻ സൗഹൃദ അണക്കെട്ട് എന്നും വിളിക്കപ്പെടുന്ന സൽമ അണക്കെട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വിമതർ അടുത്തുവെന്ന് റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.