തനിനിറം കാട്ടി താലിബാൻ ; അഫ്​ഗാനിലെ വനിത മന്ത്രാലയത്തി​ന്റെ പേരുമാറ്റി ; പുതിയ പേര് ഗൈഡന്‍സ്​ മന്ത്രാലയം

കാബൂള്‍:
അഫ്​ഗാനിലെ വനിത മന്ത്രാലയത്തി​ന്റെ പേരുമാറ്റി താലിബാന്‍. ഗൈഡന്‍സ്​ മന്ത്രാലയം എന്നാണ്​ പുതിയ പേര്​.താലിബാന്‍ ഭരണത്തില്‍ സ​ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നതി​ന്റെ ഏറ്റവും പുതിയ തെളിവാണിത്​.

തൊണ്ണുറുകളില്‍ താലിബാന്‍ അഫ്​ഗാന്‍ ഭരിച്ചപ്പോള്‍ സ്​ത്രീകള്‍ക്ക്​ പൊതുയിടങ്ങളില്‍ പ്രവേശിക്കാനോ പെണ്‍കുട്ടികള്‍ക്ക്​ വിദ്യാഭ്യാസം നേടാനോ അവകാശമുണ്ടായിരുന്നില്ല. നേരത്തേ മന്ത്രാലയത്തില്‍ വനിതകള്‍ പ്രവേശിക്കുന്നത്​ തടഞ്ഞിരുന്നു താലിബാന്‍. പുരുഷന്‍മാര്‍ക്ക്​ മാത്രമാണ്​ ഇവിടേക്ക്​ പ്രവേശനം.

വനിതകളെ കെട്ടിടത്തിനുള്ളിലേക്ക്​ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന്​ ജീവനക്കാരിലൊരാള്‍ മാധ്യമങ്ങളോട്​ പറഞ്ഞു. സ്​ത്രീകള്‍ക്ക്​ വീടാണ്​ സുരക്ഷിതമെന്ന്​ ​പ്രഖ്യാപിച്ച താലിബാന്‍ ജോലിസ്​ഥലങ്ങളില്‍ നിന്ന്​ അവരെ മുൻപ് തിരിച്ചയച്ചിരുന്നു.