അരാജകത്വം അവസാനിച്ചു : ക്രമസമാധാനം കൈവരും; രാജ്യപുനര്‍നിര്‍മാണം സാധ്യമാകും ; താലിബാൻ സർക്കാരിനെ പ്രകീർത്തിച്ച് ചൈന

ബെയ്​ജിങ്​:
അഫ്​ഗാനിസ്​താനില്‍ താലിബാന്‍റെ ഇടക്കാല സര്‍ക്കാറിനെ സ്വാഗതം ചെയ്​ത്​ ചൈന. പുതിയ സര്‍ക്കാര്‍ രാജ്യത്ത്​ സുസ്​ഥിരത കൊണ്ടുവരുമെന്ന്​ ചൈനീസ്​ വിദേശ കാര്യ വക്​താവ്​ വാങ്​ വെന്‍ബിന്‍ പ്രതികരിച്ചു.വിദേശ സൈനിക ശക്​തികളെ തുരത്തിയതിനു ശേഷം മൂന്ന്​ ആഴ്ചയോളം നീണ്ടു നിന്ന അരാജകത്വം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാജ്യത്ത്​ ക്രമസമാധാനം കൈവരും. രാജ്യപുനര്‍നിര്‍മാണത്തിന്‍റെ ​തുടക്കമായിരിക്കുന്നു- വാങ്​ വെന്‍ബിന്‍ പറഞ്ഞു.