അഫ്‌ഗാനിൽ സമാധാനം പുലരണം : ബ്രിക്‌സ് ഉച്ചകോടിയിൽ താലിബാനെതിരെ ഇന്ത്യൻ പ്രധാന മന്ത്രി

ന്യൂഡല്‍ഹി:
അഫ്ഗാനിസ്താനില്‍ ചര്‍ച്ചകളിലൂടെ സമാധാനാന്തരീക്ഷവും സ്ഥിരതയും ഉറപ്പാക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിയിൽ നേതാക്കൾ.താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്താനില്‍ അക്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി പ്രഖ്യാപനത്തേയും ഉച്ചകോടി പിന്തുണച്ചു. അഫ്ഗാനിസ്താന്‍ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തടയണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത് . കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ചാവേറാക്രമണത്തെ ഉച്ചകോടി അപലപിച്ചു.

അഞ്ച് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അഫ്ഗാന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് നേരേ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ആവശ്യം ഉയര്‍ന്നു.