രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനായി മരിക്കാന്‍ പോലും തയ്യാർ ; അഫ്ഗാന്‍ മുന്‍ പ്രതിരോധമന്ത്രി ബിസ്മില്ല ഖാന്‍ മുഹമ്മദി

കാബൂള്‍ :
രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനായി മരിക്കാന്‍ പോലും തയ്യാറാണെന്ന് അഫ്ഗാന്‍ മുന്‍ പ്രതിരോധമന്ത്രി ബിസ്മില്ല ഖാന്‍ മുഹമ്മദി പറഞ്ഞു .അഫ്ഗാനിൽ താലിബാന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യമാണ് വലുതെന്നും ബിസ്മില്ല ഖാന്‍ മുഹമ്മദി പറഞ്ഞു.താലിബാന്‍ അധിനിവേശത്തിന് പിന്നാലെ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയ്‌ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. നിരവധി അപരിഷ്‌കൃത നിയമങ്ങളാണ് താലിബാന്‍ നടപ്പിലാക്കുന്നത്.സ്ത്രീകളുടെ സ്വാതന്ത്ര്യമാണ് താലിബാന്‍ പ്രധാനമായും അടിച്ചമര്‍ത്തുന്നത്. ഇതിനോടകം തന്നെ പൊതുസ്ഥലങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ ഭീകരര്‍ മായ്ച്ചു കളഞ്ഞു. ബാല്‍ക്കണിയില്‍ നില്‍ക്കുന്നതിനുള്‍പ്പെടെ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഗനിയെ വിമര്‍ശിച്ച്‌ മുഹമ്മദി രംഗത്ത് വന്നത്.