അഫ്ഗാനിസ്ഥാനില്‍ നേടിയ വിജയത്തിന് ഇസ്ലാമിക സമൂഹത്തിന് അഭിനന്ദനങ്ങള്‍ ; താലിബാനെ അഭിനന്ദിച്ച് അല്‍ഖ്വയ്ദ

ഡൽഹി :
അഫ്ഗാന്‍ പിടിച്ചെടുത്ത താലിബാന് അഭിനന്ദനവുമായി അല്‍ഖ്വയ്ദ.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ അല്‍ഖ്വയ്ദ ജമ്മുകാശ്മീര്‍ ലക്ഷ്യമാക്കുന്നുവെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.കശ്മീരിനെയും മറ്റ് ഇസ്ലാമിക രാജ്യങ്ങളെയും ‘ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയില്‍’ നിന്ന് മോചിപ്പിക്കണമെന്നാണ് തീവ്രവാദ സംഘടനയുടെ ആഹ്വാനം.

ജോര്‍ദാന്‍, സിറിയ, ലെബനാന്‍ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളും, സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കന്‍ പ്രദേശവും ഉള്‍പ്പെടുന്ന ലെവാന്റ്, പലസ്തീന്‍, സൊമാലിയ തുടങ്ങിയ പ്രദേശങ്ങളുടെ മോചനത്തിന് ഒപ്പമാണ് കശ്മീരിന് വേണ്ടിയും അല്‍ഖ്വയ്ദ ശബ്ദമുയര്‍ത്തുന്നത്.

ലെവന്റ്, സൊമാലിയ, യെമന്‍, കശ്മീര്‍, മറ്റ് മുസ്ലീം രാജ്യങ്ങള്‍ എന്നിവയെ ഇസ്ലാമിക ശത്രുക്കളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുക. ലോകമെമ്ബാടുമുള്ള മുസ്ലീം തടവുകാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക, ‘അഫ്ഗാനിസ്ഥാനില്‍ നേടിയ വിജയത്തിന് ഇസ്ലാമിക സമൂഹത്തിന് അഭിനന്ദനങ്ങള്‍!’ എന്ന തലക്കെട്ടിലായിരുന്നു സന്ദേശം.