താലിബാനു മുൻപിൽ കീഴടങ്ങി അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ; ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി; യു.എന്‍ രക്ഷാസമിതി യോഗം ഉടന്‍

കാ​ബൂ​ൾ:
അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ പ്ര​വേ​ശി​ച്ചതോടെ താ​ലി​ബാ​നു മുന്നിൽ കീ​ഴ​ട​ങ്ങി അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ. ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്ദു​ൾ സ​ത്താ​ർ മി​ര്‍​സാ​ക്ക്‌​വ​ല്‍ പ​റ​ഞ്ഞു.

അ​ധി​കാ​ര കൈ​മാ​റ്റം സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കും. കാ​ബൂ​ൾ നി​വാ​സി​ക​ളു​ടെ സു​ര​ക്ഷ സൈ​ന്യം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ബ്ദു​ൾ സ​ത്താ​ർ മി​ര്‍​സാ​ക്ക്‌​വ​ല്‍ പ​റ​ഞ്ഞു. വീഡിയോ രൂപത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

താ​ലി​ബാ​ന്‍ ക​മാ​ന്‍​ഡ​ര്‍ മു​ല്ല അ​ബ്ദു​ള്‍ ഗ​നി ബ​റാ​ദ​ര്‍ ആ​വും അ​ഫ്ഗാ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റെ​ന്നാ​ണ് സൂ​ച​ന. ബ​ലം പ്ര​യോ​ഗി​ച്ച് അ​ധി​കാ​രം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് താ​ലി​ബാ​ന്‍ വ​ക്താ​ക്ക​ളും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് താ​ലി​ബാ​ന്‍ വ​ക്താ​ക്ക​ള്‍ റോ​യി​ട്ടേ​ഴ്സി​നോ​ട് പ്ര​തി​ക​രി​ച്ചു. അതേസമയം, അഫ്ഗാന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ഉടന്‍ യോഗം ചേരുമെന്ന് റഷ്യ വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യമന്ത്രി സമീര്‍ കാബുലോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.