അഫ്ഗാൻ വിഷയം ; പ്രധാന മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം അവസാനിച്ചു

ന്യൂഡല്‍ഹി:
അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം അവസാനിച്ചു.യോഗം മൂന്നുമണിക്കൂര്‍ നീണ്ടു നിന്നു.യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, എന്‍എസ്‌എ അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ ഇന്ത്യയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.കഴിഞ്ഞ ദിവസം ഇന്ത്യ താലിബാനുമായി ആദ്യ ചര്‍ച്ച നടത്തിയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലാണ് മുതിര്‍ന്ന താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്.