അഫ്‌ഗാനിൽ നിന്ന് ഇന്ത്യൻ ജനതയെ ഒഴിപ്പിക്കുന്ന നടപടികൾ തുടരും ; നരേന്ദ്ര മോദി

ന്യൂഡൽഹി :
അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വെല്ലുവിളികള്‍ക്കിടയിലും ഓപ്പറേഷന്‍ ദേവി ശക്തി മുഖേന നൂറുക്കണക്കിന് പേരെയാണ് അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുത്തിയത്.ഏറെ സങ്കീര്‍ണമായ സാഹചര്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.“ഇന്ന്, ലോകത്തിന്റെ ഏതുകോണിലും, ക്ലേശമനുഭവിക്കുന്ന ഇന്ത്യക്കാരന് വേണ്ടി നിലകൊള്ളാന്‍ രാജ്യത്തിനാകും. കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളിയോ അഫ്ഗാന്‍ പ്രതിസന്ധിയോ ആകട്ടെ ഇന്ത്യയതിനെ ശക്തമായി നേരിടുമെന്നും അതിനുള്ള കരുത്ത് ഇന്ന് ഇന്ത്യക്കുണ്ടെന്നും” നരേന്ദ്രമോദി പറഞ്ഞു.