ഭക്ഷ്യ-ധന ക്ഷാമം ; അഫ്ഗാന് സഹായവുമായി യുഎൻ

ജനീവ:
ഭക്ഷ്യ-ധന ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായവുമായി യുഎന്‍. സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി ഡോളറാണ് യുഎന്‍ അഫ്ഗാന് സഹായമായി പ്രഖ്യാപിച്ചത്.യുഎന്‍ ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടില്‍ നിന്നുമാണ് തുക നല്‍കുക.താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ലോക ബാങ്കിന്റെ ഉള്‍പ്പെടെയുള്ള വിദേശ സഹായങ്ങള്‍ അഫ്ഗാനിന് നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം.അതേസമയം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ അഫ്ഗാനെ സഹായിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.