അഫ്ഗാൻ പതാകയുമായി പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത് താലിബാൻ

കാബൂള്‍:
അഫ്ഗാനിസ്ഥാന്‍ പതാകയുമായി തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍.ഓഫീസുകളില്‍ അഫ്ഗാനിസ്ഥാന്‍ പതാക തന്നെ തുടരണമെന്ന ആവശ്യവുമായി  തെരുവിലിറങ്ങി സമരം ചെയ്തവർക്ക് നേരെയാണ് താലിബാൻ വെടിയുതിർത്തത്. സംഭവത്തില്‍ എത്രപേര്‍ മരണപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരുക്ക് പറ്റിയെന്നോ വ്യക്തമല്ല.സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താലിബാനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരുകൂട്ടം യുവതികള്‍ നേരത്തെ താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.