അഫ്ഗാനിസ്ഥാൻ യുദ്ധം: പ്രാദേശിക തലസ്ഥാനമായ സരഞ്ജ് താലിബാൻ പിടിച്ചെടുത്തു

നിമ്രോസ്;
വെള്ളിയാഴ്ച ഉച്ചയോടെ നിമ്രോസ് പ്രവിശ്യയുടെ തലസ്ഥാനമായ സരഞ്ജ് വിമതർ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇറാനുമായി അതിർത്തി പങ്കിടുന്ന പ്രധാന വ്യാപാര കേന്ദ്രമാണ് സരഞ്ജ്. വിദേശസേന പിൻവാങ്ങുന്ന സാഹചര്യത്തിൽ വിമതർ അതിവേഗം മുന്നേറുന്നത് സർക്കാരിന് തിരിച്ചടിയാവുകയാണ്.
സർക്കാർ കെട്ടിടങ്ങളിൽ നിന്നും സാധനങ്ങൾ കൊള്ളയടിക്കുന്ന ഭീകരരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമപ്രദേശങ്ങൾ പൂർണ്ണമായും കീഴടക്കിയ വിമതർ ഇപ്പോൾ പ്രധാന നഗരങ്ങളാണ് ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരെ അവരുടെ കുടുംബങ്ങളുമായി ഇറാനിലേക്ക് പലായനം ചെയ്യാൻ വിമതർ അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്. വിജയം അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് താലിബാൻ ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്.