അഫ്ഗാനിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന: പരിശോധന നടത്തിയ ശേഷം കാറുകൾ പിടിച്ചെടുത്തു

കാബൂൾ:
അഫ്ഗാനിസ്ഥാനിലെ അടച്ചുപൂട്ടിയ ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തിയതായി റിപ്പോർട്ടുകൾ. കോൺസുലേറ്റുകളിലെത്തിയ താലിബാൻ പേപ്പറുകൾ തിരയുകയും, നിർത്തിയിട്ട കാറുകൾ കൊണ്ടുപോകുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
താലിബാൻ ബുധനാഴ്ച കാണ്ഡഹാറിലെയും ഹെറത്തിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ സന്ദർശിച്ചതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. കാബൂളിലെ എംബസിക്ക് പുറമെ അഫ്ഗാനിസ്ഥാനിൽ നാല് ഇന്ത്യൻ കോൺസുലേറ്റുകൾ പ്രവർത്തിച്ചിരുന്നു. കാണ്ഡഹാറും ഹെറാത്തിനും കൂടാതെ മസാർ ഇ ഷെരീഫിലും ഇന്ത്യയ്ക്ക് ഒരു കോൺസുലേറ്റുണ്ടായിരുന്നു, താലിബാൻ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അത് അടച്ചുപൂട്ടി.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ, ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഒഫ് സെക്യൂരിറ്റിയിൽ ജോലി ചെയ്തിരുന്ന അഫ്ഗാനികളെ തിരിച്ചറിയാൻ താലിബാൻ വീടുകൾ തോറും തിരച്ചിൽ നടത്തുകയാണ്.