അമേരിക്കക്ക് പിന്നാലെ ജപ്പാനും ; അഫ്ഗാനിൽ നിന്ന് എംബസി ഓഫീസ് മാറ്റുമെന്ന് ജപ്പാൻ ; ഖത്തറിൽ പുതിയ ഓഫീസ് തുറക്കും

ടോക്കിയോ :
അഫ്ഗാനിസ്താനിലെ കാബൂളില്‍ സ്ഥിതിചെയ്യുന്ന എംബസി ഓഫീസ് ഖത്തറിലേക്ക് മാറ്റുന്നത് പരിഗണിച്ച്‌ ജപ്പാന്‍ ഭരണകൂടം.രാജ്യത്ത് സുരക്ഷാഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇസ്താംബൂള്‍, ടര്‍ക്കി എന്നിവിടങ്ങളിലുള്ള ജപ്പാന്‍ കോണ്‍സുലേറ്റിലാണ് എംബസി പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നടക്കുന്നത്. ദോഹയിലുള്ള താലിബാന്റെ ഓഫീസില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നത്താനാണ് ജപ്പാന്‍ സര്‍ക്കാരിന്റെ ആലോചന.

കഴിഞ്ഞ ദിവസം യുഎസിന്റെ സൈന്യവും നയതന്ത്ര ഉദ്യോഗസ്ഥരും അഫ്ഗാനില്‍ നിന്ന് പൂര്‍ണമായും മടങ്ങിയിരുന്നു. ഖത്തര്‍, ദോഹ എന്നിവിടങ്ങളില്‍ നയതന്ത്ര സാന്നിധ്യം താല്‍കാലികമായി തുടരുകയെന്ന ഉദ്ദേശത്തോടെയായിരുന്നു പിന്മാറ്റം. അധികം വൈകാതെ ഈ നീക്കം ഔദ്യോഗികമാക്കുമെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍ണി ബ്ലിങ്കണ്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എംബസി ഓഫീസ് ഖത്തറിലേക്ക് മാറ്റുന്നത് ജപ്പാന്‍ സര്‍ക്കാര്‍ പരിഗണിച്ചത്.

.