അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 20 ഇ​ന്ത്യ​ക്കാ​ർ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി:
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​ന്ത്യ​ക്കാ​ർ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 20 ഇന്ത്യക്കാരാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. ഇ​വ​ർ​ക്ക് ഇ​തു​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​നാ​യി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച താ​ലി​ബാ​ൻ ത​ട​ഞ്ഞു​വ​ച്ച​വ​രാ​ണ് ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. താ​ലി​ബാ​ൻ 2020ൽ ​അ​മേ​രി​ക്ക​യു​മാ​യി ഉ​ണ്ടാ​ക്കി​യ ദോ​ഹ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

അ​ഫ്ഗാ​നി​ൽ നി​ന്ന് 175 എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ര​യും 263 ഇ​ന്ത്യ​ക്കാ​രെ​യും 112 അ​ഫ്ഗാ​ൻ സ്വ​ദേ​ശി​ക​ളെ​യും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 15 പേ​രെ​യും ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ച്ചു​വെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു.