വിലാസം മാറ്റം പോലെയുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ ആധാർ ഉപയോഗിക്കാം; പുതിയ നിർദേശവുമായി നിയമ മന്ത്രാലയം

ന്യൂഡൽഹി :
വിലാസം മാറ്റം പോലെയുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ ആധാർ ഉപയോഗിക്കാമെന്ന് നിയമ മന്ത്രാലയം.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ആധാർ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്ന നിർദ്ദേശവുമായി സർക്കാർ, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) സമീപിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് ആധാർ ഉപയോഗിച്ച് ലഭ്യമാക്കാവുന്ന പുതിയ സേവനങ്ങളെക്കുറിച്ച് ഉത്തരവിറക്കിയത്. എന്നാൽ ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും സേവനങ്ങൾ നിഷേധിക്കരുതെന്നും പുതുക്കിയ ഭേദഗതിയിൽ പരാമർശം ഉണ്ട്.